കരിപ്പൂര്‍: എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.56 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നും ബഹറിന്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശിയായ വിഷ്ണുദാസ്, വടകര സ്വദേശിയായ ഷിജിത്ത് എന്നിവരേയും കാരിയര്‍മാരെന്ന് കരുതുന്ന നാല് പേരേയും പോലീസ് പിടികൂടിയിട്ടുണ്ട്.
ശരീരത്തിൽ രഹസ്യ ഭാഗത്ത് ചെറിയ ഉരുളകളായി കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസിന്റെ എല്ലാ പരിശോധനകളും കഴിഞ്ഞു വിമാനത്തവാളത്തിന് പുറത്തിറങ്ങിയ ഇവരെ പോലീസ് ആണ് ഒരുകോടി രൂപയുടെ സ്വർണം പിടികൂടിയത്. സ്വീകരിക്കാനെത്തിയ നാലുപേരും പോലീസിന്റെ പിടിയിലായി. ഷെബീൻ, ഷബീൽ, ലത്തീഫ്, സലിം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവർ. ഇവരില്‍ നിന്ന് ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.