കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യുവതികളിൽ നിന്നായി ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണ ബിസ്കറ്റുകൾ ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇരുവരുടേയും ശ്രമം.
ദുബായിൽ നിന്നും സ്പൈസ്ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നും 1250 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇവർ കുന്നംകുളം സ്വദേശിനിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമി ഷാനവാസിൽ നിന്നും 827 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇവർ മലപ്പുറം സ്വദേശിനിയാണ്.