കോട്ടയം: ഭീം ആർമി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് (State President) ലൈംഗിക പീഡന കേസിൽ അറസ്റ്റിലായി. ഇടുക്കി അടിമാലി പോലീസ് ആണ് സംസ്ഥാന അധ്യക്ഷൻ റോബിൻ ജോബിനെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെൺകുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു.

അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നൽകിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പീഡനം നടന്നത് അടിമാലിയിൽ ആയതിനാൽ രാമങ്കരി പോലീസിൽ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബർ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്. ഇതോടെയാണ് ഇന്നലെ അറസ്റ്റ്.