കൊച്ചി : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഇന്ന് വൈകിട്ടോ നാളെയോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.
നേരത്തെ തിരുവനന്തപുരം സിജെഎം കോടതി മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.