ബേപ്പൂർ: ബേപ്പൂര് ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായ സമഗ്ര ഉത്തരവാദിത്ത ടൂറിസം ഉടൻ ഉത്ഘാടനം ചെയ്യുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പദ്ധതി യുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. മന്ത്രി. വിവിധ പദ്ധതികളുടെ അവലോകന യോഗം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ അധ്യക്ഷതയിൽ നടന്നു. മാത്തോട്ടം വനശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പദ്ധതിയുടെ നിലവിൽ നടന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
ജില്ലാ കളക്ടർ നരസിംഹുഗാരി ടി എൽ റെഡി ഐ എ എസ് രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ്, ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി, ബേപ്പൂർ ഡവലപ്പ് മെന്റ് മിഷൻ ചെയർമാൻ ഗിരീഷ്,കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കോടൻ,ടൂറിസം ജോയിൻറ് ഡയറക്ടർ സി എൻ അനിതകുമാരി ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ, ഡി ടിപി സി സെക്രട്ടറി ബീന , മിഷൻ കോ ഓഡിനേറ്റർ ബിജി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ യോഗത്തിൽ തീരുമാനമായി.പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ പദ്ധതി പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ഓൺലൈനായി മീറ്റിംഗിൽ പങ്കെടുത്തു.