തിരുവനന്തപുരം: ബെന്നി ബഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വെച്ചു. വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കാര്യം സംബന്ധിച്ച വിവരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും രാജിക്കത്ത് ഇന്ന് സമർപ്പിക്കുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. രാജി വെയ്ക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളുടെ പുകമറയിൽ തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


