മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ഇ-വാലറ്റ് ശൃംഖലയായ ബെനിഫിറ്റ് പേയുടെ ഉപയോക്താക്കളെ സഹായിക്കാൻ ബെനിഫിറ്റ് പേയും ലുലു എക്സ്ചേഞ്ചും കൈകോർത്തു.
ലുലു എക്സ്ചേഞ്ചിന്റെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 16 ശാഖകളിൽ ഏതെങ്കിലും വഴി അതിർത്തി കടന്നുള്ള പണമയയ്ക്കലും കറൻസി എക്സ്ചേഞ്ച് ഇടപാടുകളും നടത്താൻ ഈ കരാർ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ബെനിഫിറ്റ് പേ അക്കൗണ്ടുകൾ ഉപയോഗിച്ച് ലുലു എക്സ്ചേഞ്ചിന്റെ ബ്രാഞ്ച് കൗണ്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് പണരഹിത ഇടപാടുകൾ നടത്താം.
പണത്തിന്റെ ഈ കൈമാറ്റം ഒരു ഫിസിക്കൽ ടെല്ലറുടെ സാന്നിധ്യത്തിൽ നടക്കും, അങ്ങനെ ഉപഭോക്താക്കൾക്ക് അവരുടെ പണം സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ വീട്ടിലേക്ക് അയയ്ക്കുന്നു എന്ന ഉറപ്പ് നൽകുന്നു. ബഹ്റൈന്റെ ഡിജിറ്റലൈസേഷൻ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ബെനെഫിൽ പേയ്ക്ക് ബഹ്റൈനിൽ അരലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായിരിക്കുമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
