കൊച്ചി: തൃക്കാക്കര സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ അനുകൂലിച്ച് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികളില്ലെന്നും, വിശ്വാസികൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
‘തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. ഒരു നിര്‍ദ്ദേശവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കില്ല’, കര്‍ദ്ദിനാള്‍ പറഞ്ഞു.
അതേസമയം, സംഭവത്തിൽ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനുമതേ, പക്ഷേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.