തിരുവനന്തപുരം: വൈദ്യുത ബോര്‍ഡ് മാനേജ്മെന്റ് എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ക്കും തെറ്റായ നിലപാടുകള്‍ക്കും, സ്ഥാപന വിരുദ്ധ-തൊഴിലാളി വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് സംയുക്ത സമരസമിതിയുടെ ബാനറില്‍ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല പ്രക്ഷോഭ സമരം തിരുവനന്തപുരം വൈദ്യുതി ഭവന് മുന്പില് ആരംഭിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കുക, ഐ.ടി. നയം അട്ടിമറിക്കാനുള്ള നടപടികളില്‍ നിന്നും പിന്മാറുക, സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയാനുള്ള നീക്കങ്ങളില്‍ നിന്നും പിന്മാറുക, വൈദ്യുതി ഭവനിലും സമാന ഓഫീസുകളിലും എസ്.ഐ.എസ്.എഫ് സായുധ പാറാവ് ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം നടത്തുന്നത്. തിരുവനന്തപുരം വൈദ്യുതിഭവനു മുന്പില് ആരംഭിച്ച പ്രക്ഷോഭ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.പി ഗോപകുമാര്‍ അദ്ധ്യക്ഷനായി, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഹരിലാല്‍ സ്വാഗതവും പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.ജി സുരേഷ്കുമാര്‍, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി അനന്തകൃഷ്ണന്, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ സജു എ.എച്ച്,ജോയിന്റ് സെക്രട്ടറി അജിത സി, ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളായ നന്ദകുമാര്‍, ബൈജു മധുസൂദനന്‍പിള്ള, വര്‍ക്കേഴ്സ് ഫെഡറേഷന് ഭാരവാഹികളായ സീതാ ലക്ഷ്മി, ശിവകുമാര്‍ എം,എന്നിവര്‍ പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വൈദ്യുതിഭവന് ഡിവിഷന് സെക്രട്ടറി ശ്രീനാഥ് ജി. നന്ദിയും പ്രകാശിപ്പിച്ചു. സംസ്ഥാനത്തുട നീളം 771 സെക്ഷന്‍ ഓഫീസ് ,71 ഡിവിഷന് ഓഫീസ്, 25 സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളിലും വൈദ്യുതിഭവന് മുന്പില് നടക്കുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു.
