തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച കൊടിയേറിയ ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് വന്‍ ജനത്തിരക്ക്. തക്ബീര്‍ ധ്വനികളുടെയും നൂറ് കണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനകളുടെയും അകമ്പടിയോടെ പള്ളി മിനാരത്തിലെ കൊടിമരത്തില്‍ ജമാഅത്ത് പ്രസിഡന്റ് എ ആര് ഹലാലുദ്ദീനാണ് പതാക ഉയര്‍ത്തി ബീമാപള്ളി ദര്‍ഗാ ഷെരീഫില്‍ ഉറൂസ് ഉത്സവത്തിന് തുടക്കം കുറിച്ചത്.
ഇസ്ലാം പ്രചാരണാർഥം തിരുവിതാംകൂറിലെത്തിയ ബീമാ ബീവിയുടേയും മകൻ മാഹിൻ അബൂബക്കറിന്റെയും കബറിടങ്ങളിൽ പ്രാർഥിക്കാനായി ഇനി 10 ദിവസം ബീമാപള്ളിയിലേക്ക് വിശ്വാസപ്രവാഹം. ജനുവരി 11ന് ആഷിക്ക് ദാരിമിയും 12ന് പേരോട് മുഹമ്മദ് അസ്ഹരിയും 13ന് ഹസ്സൻ അഷ്റഫ് ഫാളിൽ ബാഖവിയും 14ന് സയ്യിദ് മുത്തുക്കോയ തങ്ങളും മതപ്രഭാഷണം നടത്തും.
ഈ ദിവസങ്ങളിൽ രാത്രി 7 മുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ് എന്നിവയും ഉണ്ടായിരിക്കും. 15ന് രാവിലെ അന്നദാനത്തോടെയാണ് സമാപനം കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉറൂസ് ഉത്സവം നടത്തുകയെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.