കൊല്ലം: കഴിഞ്ഞ ഒരു മാസമായി കല്ലമ്പലം ,കടയ്ക്കൽ ,ചാത്തന്നൂർ ,പാരിപ്പള്ളി ,നാവായിക്കുളം ഭാഗങ്ങളിൽ ഭീതി പരത്തിയ കരടിയെ പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും ഭരതന്നൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ സുരക്ഷിതമായി പിടിച്ചു. കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയും പോലീസ് വിലക്കുകൾ ലംഘിച്ചും കരടിയെ കാണാനെത്തിയവർക്കെതിരേ പള്ളിക്കൽ പോലീസ് കേസെടുത്തു.