
മനാമ: ബിഡികെ ബഹ്റൈൻ ചാപ്റ്റർ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി ചേർന്ന് ഒക്ടോബർ 20 വ്യാഴം വൈകിട്ട് 7.00 മണിക്ക് സിഞ്ചിലെ ഫ്രന്റ്സ് അസോസിയേഷൻ ഹാളിൽ “പാരന്റിങ് സെഷൻ” സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്സ്റ്റും ബിഹേവിയറൽ സൈക്കോതെറപ്പിസ്റ്റുമായ സിസ്റ്റർ ഷൈബിയാണ് പരിപാടിക്ക് നേതൃത്വം നൽകുക.
കുട്ടികൾക്ക് വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും ഗുണപ്രദമാകുന്ന വിഷയത്തിൽ നടക്കുന്ന പ്രസ്തുത പരിശീലന സെഷനിൽ പങ്കെടുക്കാൻ തൽപരരായ രക്ഷിതാക്കൾക്ക് താഴെ ചേർത്ത ലിങ്കിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 30 ഫാമിലികൾക്കാണ് അവസരം ലഭിക്കുക. കുട്ടികളോടൊപ്പമാണ് രക്ഷിതാക്കൾ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുവായും പിന്നീട് ആവശ്യമെങ്കിൽ വ്യക്തിപരമായും സിസ്റ്റർ ഷൈബിയുമായി വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 33750999, 33015579, 39125828, 39348262, 39629338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
https://forms.gle/ui6DT4wJQpbpCNwf8