മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ അൽ റഷീദ് പൂൾ കമ്പനിയുമായി ചേർന്ന് അവാലി കാർഡിയാക് സെന്ററിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. അൻപതോളം പേര് ക്യാമ്പിൽ രക്തം ദാനം ചെയ്തു. അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ബിഡികെ ചെയർമാൻ കെ.ടി. സലിം പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ക്യാമ്പ് കോഓർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, ഗിരീഷ് കെ വി, ജിബിൻ,അസീസ് പള്ളം, എബിൻ, നിതിൻ ശ്രീനിവാസൻ, രേഷ്മ ഗിരിഷ്, അംഗങ്ങളായ സലീന റാഫി, ഫാത്തിമ എന്നിവരും അൽറാഷിദ് പൂൾ ഡയറക്ടർമാരായ അജീഷ് കെ. വി. , അനീഷ് കെ. വി, ജനറൽ മാനേജർ അതുൽ, അക്കൗണ്ട്സ് മാനേജർ രജീഷ്, കോർഡിന്റെർമാരായ ഹാമിദ്, ഭവിലേഷ്,ലിതിൻ, അഖിൽ, സമീർ, സത്നം, രാജ് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ക്യാമ്പ് സന്ദർശിച്ചു. സാമൂഹിക പ്രവർത്തകൻ എടത്തൊടി ഭാസ്ക്കരൻ രക്തദാനത്തിൽ പങ്കാളി ആയി.