
മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ (ഹരേ ബുൽ തമാഹ്) ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ നടത്തുമെന്ന് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു. 21,000 അടി വരെയുള്ള സുരക്ഷാ ഉയരത്തിലായിരിക്കും അഭ്യാസങ്ങൾ. ബന്ധപ്പെട്ടവർ അവരുടെ സുരക്ഷയ്ക്കായി നിർദിഷ്ട പ്രദേശത്തുനിന്ന് മാറിനിൽക്കണമെന്ന് ബി.ഡി.എഫ് അഭ്യർത്ഥിച്ചു.
