മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പരിക്ക് മൂലം വിട്ടുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് പരമ്പരകളിലും രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. പുതുമുഖ താരങ്ങളായ രവി ബിഷ്ണോയിയും ആവേശ് ഖാനും ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇടം നേടിയിട്ടുണ്ട്.
ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഫെബ്രുവരി 16 നാണ് ടി20 മത്സരങ്ങൾ തുടങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസാണ് ടി20 പരമ്പരയുടെ വേദി.
ടി20 ഐ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിസി), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (WK), വെങ്കടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ്. സിറാജ്, ഭുവനേശ്വർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിസി), റുതുരാജ് ഗെയ്ക്വാദ്, ശിഖർ, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (wk), ഡി ചാഹർ, ഷാർദുൽ താക്കൂർ, വൈ. ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്നോയ്, മൊഹമ്മദ്. സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ