മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാത്യ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച്ച് സന്ദർശനത്തിന് എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ഇടവക വികാരി ഫാ. പോൾ മാത്യൂസ്, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഭ വൈദീക ട്രസ്റ്റി റവ. ഫാദർ ഡോ. തോമസ് വർഗ്ഗീസ് അമയിൽ, കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, സഭാ വിശ്വാസികൾ, സാമൂഹിക സാംസ്കാരിക പ്രമുഖർ ചേർന്നാണ് സ്വീകരിച്ചത്.