മനാമ: ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ കോറോണയുടെ വ്യാപനത്തിൽ ലക്ഷക്കണക്കിനുപേർ ഇതിനോടകം മരണപ്പെട്ടു. ഗൾഫ് മേഖലയിലും അതിന്റെ തിക്തഫലങ്ങൾ നാം കണ്ടു കഴിഞ്ഞു. കേരളത്തിൻറെ നട്ടെല്ലായ പ്രവാസികളെ നാട്ടുകാർ സ്വന്തം വീടുകളിൽ കയറാൻ അനുവദിക്കാതെയും…സ്വന്തം കുടുംബങ്ങൾ കോറോണയുടെ പേരിൽ പ്രവാസികളെ ഒഴിവാക്കിയതും ഏറെപ്പേരെ..അങ്ങനെ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവാസികൾ മാത്രമായ കാലം…ബഹ്റൈനിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ ഭരണാധികാരികളും, ഒപ്പം ബഹ്റൈനിലെ മലയാളി സംഘടനകളും കൂട്ടായ്മകളും. ഫുഡ് കിറ്റുകൾ, ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പടെയുള്ളവ ഒരുക്കുന്നതിലാണ് മിക്ക സംഘടനകളും കൂട്ടായ്മകളും. ഇത്തരം സഹായങ്ങൾക്ക് പുറമെ ബഹറിനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കാനായി ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ സജീവ സാന്നിദ്ധ്യവുമായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ രക്ഷാധികാരിയും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ഈ കോറോണക്കാലത്തെ വിവിധ മതത്തിൽപ്പെട്ടവരുടെ ശവസംസ്കാരത്തിൽ പങ്കെടുത്ത തന്റെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ സ്റ്റാർവിഷൻ വായനക്കാർക്കായി പങ്കു വയ്ക്കുന്നത് ഇങ്ങനെ………
“ബഹ്റൈനിൽ കർമ്മ വഴിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വിവിധ മതത്തിൽപ്പെട്ട സഹോദരൻമാരുടെ ശേഷക്രിയയിൽ പങ്കെടുത്ത ഒരു എളിയവനെന്ന നിലയിൽ ഞാനിവിടെ വിവരിക്കുന്നു….
രാത്രി 12 മണിക്കും 3 മണിക്കും ഇടയിലാണ് സംസ്ക്കരിക്കുന്ന സമയം മരണപ്പെട്ട വ്യക്തിയുടെ പ്രധാനപ്പെട്ട ബന്ധുക്കളിലോ അതില്ലെങ്കിൽ അടുത്ത സുഹൃത്ത്കളിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ മുഖം കാണുവാനും അടക്കം ചെയ്യുന്ന സമയത്തും നിൽക്കാൻ പാടുകയുള്ളൂ മറ്റുള്ളവർക്ക് ഏകദേശം 2 മീറ്റർ അകലത്തിൽ ഓരോരുത്തരും അകലം പാലിച്ച് കൊണ്ട് മ്യത്ദേഹം വെച്ച ആബുലൻസിന്റെ 2 മീറ്റർ അകലത്തിൽ നിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ മാത്രമായി നമ്മളുടെ വണ്ടിയിൽ നിന്ന് ഇറങ്ങി വരാം അത് കഴിഞ്ഞ് അവിടെയാരെയും നിർത്താൻ നിയമപാലകർ അനുവദിക്കില്ല. അടക്കം ചെയ്യുന്ന ശ്മാശാനത്തിൽ പ്രവേശനം സാധ്യമല്ല മാത്രമല്ല പ്രത്യക അകലത്തിൽ ജെസിബി സംവിധാനത്തിൽ നിയമപാലകരായവരുടെ നിയന്ത്രണത്തിൽ മാത്രമാണ് അടക്കം ചെയ്യുന്നത് അടുത്ത ഒരു ബന്ധുവിന് മാത്രമാണ് അവിടെ നിൽക്കാൻ നിയമപാലകർ അനുവദിക്കുകയുള്ളൂ. ഭീതിപ്പെടുത്തുകയും മാനസികമായി നമ്മെ വലിയ രീതിയിൽ വേദനിപ്പിക്കുകയും ചെയ്യുന്ന ഈ വലിയ വിപത്തിൽ മലയാളികൾ മണിക്കൂറുകൾക്കിടയിലാണ് ഗൾഫിലെ വിവിധ മേഘലയിൽ നിന്ന് ചിറകറ്റ് വീണുകൊണ്ടിരിക്കുന്നത്, ഈ വലിയ നിർണായക ഘട്ടത്തിൽ പ്രവാസികൾ പിടിച്ച് നിൽക്കാൻ ഏറെ പ്രയാസം നേരിട്ട് കൊണ്ടിരിക്കയാണ്. ദൈവം ഈ വലിയ വിപത്തിൽ നിന്ന് മാനസികമായും ശാരീരികമായും പൂർണ്ണമായി മോചനം നൽകട്ടെ. നമ്മുടെ പ്രിയപ്പെട്ട ചില പ്രവാസികൾ ഇതുപോലെ കണ്മുന്നിൽ നിന്നും അപ്രത്യക്ഷമാകുമ്പോഴും, പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വേദനയോടെയും, നിറകണ്ണുകളുമായി ശ്മശാനങ്ങളിൽ നിന്നും മടങ്ങുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനമാത്രം ….ഇനിയൊരു പ്രവാസിക്കും ഇങ്ങനെ വരുത്തരുതേ….
നന്മകളോടെ …..
ബഷീർ അമ്പലായി
ബഹ്റൈൻ