ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി എസ് യെദിയൂരപ്പ, ധര്മ്മേന്ദ്രപ്രധാന് അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി സമര്‍പ്പിച്ചതിന് ശേഷം നടന്ന ബിജെപി എം.എൽ.എമാരുടെ യോഗത്തിലാണ് 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മയ് അറിയപ്പെടുന്നത്. കൂടാതെ, അദ്ദേഹവും കര്‍ണാടക യില്‍ നിര്‍ണ്ണായകമായ ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്. ആര്. ബൊമ്മയ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
2008 ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.