ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. നാളെ വൈകിട്ട് മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ആളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2008ലാണ് ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബാസവരാജ് ബിജെപിയിലെത്തുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായും രണ്ട് തവണ എംഎല്‍സിയായും തിരഞ്ഞെടുക്കപ്പെട്ടു.