തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും, ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുളള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായേക്കും. കേന്ദ്രം അണ്‍ലോക്ക് 4-ാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മിഷണറുടെ അപേക്ഷയും മുഖ്യമന്ത്രി പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നാണ് എക്സൈസ് ശുപാര്‍ശ. എന്നാല്‍ ബാറുകള്‍ തുറക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

