മനാമ: ബഹ്റൈൻ ഹൗസ് ഓഫ് ഫോട്ടോഗ്രാഫിയിലെ സീനിയർ ഫോട്ടോഗ്രാഫറായ ഷിബു വർഗീസിൻറെ മകൻ ബാരൺ ഫിലിപ്പ് വർഗീസിൻറെ മൃതദേഹം തിരുവല്ലയിൽ സംസ്ക്കരിച്ചു.
രാജഗിരി കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ബാരൺ മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഡിസംബർ 20 ന് ബൈക്ക് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
