സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്സലോണയ്ക്കും സെവിയ്യയ്ക്കും ജയം. ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്ലെറ്റിക്ക് ബിൽബാവോയെ തകർത്തപ്പോൾ അൽമെറിയോനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സെവിയ്യയും പരാജയപ്പെടുത്തി.
ബിൽബാവോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റാഫിനിയ നേടിയ ഏക ഗോളാണ് ബാഴ്സയെ വിജയത്തിലേക്ക് നയിച്ചത്. ഹോം ഗ്രൗണ്ടിൽ പിറകിൽ നിന്ന് തിരിച്ചടിച്ചാണ് സെവിയ്യ മത്സരത്തിൽ വിജയിച്ചത്. സെർജിയോ അക്കിയേമെയിലൂടെ അൽമെറിയ ആദ്യം ലീഡ് നേടിയിരുന്നു. ലൂക്കാസ് ഓക്കാംപോസ്,എറിക് ലമേല എന്നിവരാണ് സെവിയ്യയ്ക്കായി ഗോളുകൾ നേടിയത്.
ഇറ്റലിയിൽ നടന്ന സെരി എ മത്സരത്തിൽ യുവന്റസ്, സാംപ്ദോറിയയെ 2-4 ന് പരാജയപ്പെടുത്തി. യുവന്റസിന്റെ അഡ്രിയാൻ റാബിയോട്ട് രണ്ട് ഗോളുകൾ നേടി. യുവന്റസിനായി ഗ്ലെയ്സൻ ബ്രെമർ,മത്യാസ് സൂളെ എന്നിവരും ഗോൾ നേടി. സാംപ്ഡോറിയയ്ക്കായി തോമോസാ ആഗ്വേല, ഫിലിപ്പ് ദുറിസിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്.