പാലക്കാട്: ആലത്തൂര് കാവശേരിയില് ബാറില് വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില് മാനേജര് രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്ക്കമാണ് വെടിവയ്പില് കലാശിച്ചത്. ആറ് മാസം മുന്പ് തുറന്നതാണ് ഈ ബാര്. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്വീസ് മോശമാണെന്ന് പറഞ്ഞ് തര്ക്കമുണ്ടാക്കുകയായിരുന്നു. തര്ക്കം രൂക്ഷമായതിനെ തുടര്ന്ന് എയര് പിസ്റ്റള് ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര് രഘുനന്ദന് നേരെ വെടിയുതിര്ക്കുകയായിരുന്നു. ബാര് ജീവനക്കാര് ഉടന്തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില് എടുത്തു. ഇവര് കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല് ചോദ്യം ചെയ്തുവരികയാണ്. രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള് ആശുപത്രിയില് ചികിത്സയിലാണ്.
Trending
- നാസര് ബിന് ഹമദ് മറൈന് ഹെറിറ്റേജ് സ്പോര്ട്സ് സീസണ് സമാപനം 29ന്
- ബഹ്റൈനില് ഒന്നാം വിദ്യാര്ത്ഥി കാര്ഷിക ഇന്നൊവേഷന് പ്രദര്ശനത്തിന് തുടക്കമായി
- ഐ.എ.എം.ഇ. സീരീസില് കുതിപ്പ് തുടര്ന്ന് സൈഫ് ബിന് ഹസ്സന്
- ബോംബ് ഭീഷണി: ഹൈദരാബാദിലേക്കുള്ള ഗള്ഫ് എയര് വിമാനം മുംബൈയിലിറക്കി
- ബഹ്റൈന് ഭവന മന്ത്രാലയം സംയോജിത ഇ-സര്വീസ് അവാര്ഡ് നേടി
- എന്.സി.എസ്.ടി. ഇ-ഗവണ്മെന്റ് എക്സലന്സ് എ.ഐ. അവാര്ഡ് നേടി
- ഐ.എ.എം.ഇ. സീരീസ് നാലാം റൗണ്ടില് ബഹ്റൈന് താരം സൈഫ് ബിന് ഹസ്സന് അല് ഖലീഫയ്ക്ക് രണ്ടാം സ്ഥാനം
- സാംസ സാംസ്കാരിക സമിതി വനിതാവേദി പുതിയ കമ്മിറ്റി അധികാരമേറ്റു…..



