പാലക്കാട്: കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥനെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. പാലക്കാട് നിന്നും കോഴിക്കോടേക്ക് പോയ ബസിലാണ് ലൈംഗികാതിക്രമം നടന്നത്. അനുവാദം ചോദിച്ച് അടുത്തിരുന്ന ശേഷമാണ് അഷറഫ് അതിക്രമം കാട്ടിയത്.
