ആലപ്പുഴ: കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ തീരുമാനിച്ചത് പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷം മാറ്റി.
ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ എംപിയും പരിപാടിക്കെത്തിയില്ല. പ്രതിഷേധം വ്യാപകമായതോടെ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്ന പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അനുസ്മരണം ഒഴിവാക്കി. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിനെതിരെ സമ്മേളന വേദിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി.
Bank of India Staff Union in Kerala decided to pay tribute to former Pakistan president Pervez Musharraf amidst 25th anniversary of Kargil war.
Pervez Musharraf was the Chief of Army Staff of Pakistan during the Kargil war
BJP protested against Bank of India union pic.twitter.com/Ix56MsXFGh
— Lakshay Mehta (@lakshaymehta31) July 27, 2024
പാക് പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിന്റെ നിര്‍ദേശപ്രകാരം നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരിലെത്തുകയും അവരെ സൈന്യം തുരത്തുകയും ചെയ്തതിന്റെ 25-ാം വാര്‍ഷിക സമയത്തു തന്നെ പര്‍വേസ് മുഷ്റഫിന് അനുസ്മരണമൊരുക്കാന്‍ യൂണിയന് തയാറാകുകയായിരുന്നു. കാര്‍ഗില്‍ സൈനിക നടപടിയില്‍ അഞ്ഞൂറിലേറെ ധീരസൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച നിരവധി പ്രമുഖര്‍ക്കൊപ്പമാണ് പാക് മുന്‍ പ്രസിഡന്റിനേയും അനുസ്മരിക്കാന്‍ യൂണിയന് തീരുമാനിച്ചത്.
അനുസ്മരിക്കുന്നവരുടെ പേരുവിവരങ്ങള്‍ അച്ചടിച്ച് വിവിധ യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. യൂണിയന്റെ രാഷ്ട്രവിരുദ്ധ, സൈനിക വിരുദ്ധ നിലപാട് മറനീക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. റിപ്പോര്‍ട്ട് പ്രിന്റ് ചെയ്ത പ്രസിന് പറ്റിയ അബദ്ധമാണെന്നാണ് യൂണിയന് ഭാരവാഹികളുടെ നിലപാട്. 2021ന് ശേഷം അന്തരിച്ച പ്രമുഖരുടെ പേരുവിവരങ്ങള്റിപ്പോര്ട്ടില് ഉള്‍പ്പെടുത്താന്‍ പ്രസിനോട് ആവശ്യപ്പെട്ടു. അവര്‍ ഗൂഗിളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി അച്ചടിക്കുകയായിരുന്നു. എന്നാല്‍ ഇത് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിവാദമായതോടെ ഒഴിവാക്കിയെന്നുമാണ് അവര്‍ അവകാശപ്പെട്ടത്.