ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയില്‍ ഭാരതത്തിന് രണ്ടാം മെഡല്‍. 65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കി. കസാഖിസ്ഥാന്‍ താരം ദൗലത് നിയാസ്ബെക്കോവിനെ എതിരില്ലാതെ 8-0 എന്ന സ്കോറിനാണ് ബജ്രംഗ് പുനിയ തകര്‍ത്തത്.
ഇതോടെ ടോക്കിയോ ഒളിംപിക്സില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരത്തില്‍ പുനിയ്ക്ക് അസര്‍ബൈജാന്റെ ഹാജി അലിയെവക്കെതിരെ തോല്‍വി നേരിടേണ്ടി വന്നിരുന്നു. 12-5 നാണ് അലിയെവ് പുനിയെ തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ ഒളിംപിക്സില്‍ ഉടനീളം മിക്കച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു ബജ്രംഗ് പുനിയ.