
മനാമ: ബഹ്റൈനിലെ പോലീസ് നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ ഞായറാഴ്ച ശൂറ കൗൺസിലിൽ വോട്ടെടുപ്പ് നടക്കും.
1982ലെ പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. പ്രമോഷൻ, നിയമനങ്ങൾ, ക്ഷേമ ഫണ്ടുകൾ എന്നിവ പരിഷ്കരിക്കാനുള്ള വ്യവസ്ഥകൾ ഭേദഗതി ബില്ലിലുണ്ട്.
വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതികൾ കരട് നിയമത്തെ പിന്തുണച്ചിട്ടുണ്ട്. പിന്നീട് പാർലമെൻ്റും ഇത് പാസാക്കി. ഇതിനെ തുടർന്നാണ് ബിൽ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വരുന്നത്. നാല് ആർട്ടിക്കിളുകളും ഒരു ആമുഖവും ഉൾപ്പെട്ടതാണ് ബില്‍.


