
മനാമ: ഇൻഫ്ലുവൻസ, കോവിഡ്- 19 എന്നിവ കണ്ടെത്തുന്നതിലുള്ള ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര വിലയിരുത്തലിൽ ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2013 മുതൽ തുടർച്ചയായി പന്ത്രണ്ടാം തവണയാണ് സെൻ്റർ ഈ അംഗീകാരം നേടുന്നത്. അന്താരാഷ്ട്ര ആരോഗ്യ ശൃംഖലകളിൽ നേടിയ വിശ്വാസ്യതയുടെ അടയാളമാണിതെന്ന് മന്ത്രാലയം പറഞ്ഞു.
ശ്വസന വൈറസുകളെ കൃത്യമായി നിരീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമുള്ള ബഹ്റൈനിലെ ആരോഗ്യപ്രവർത്തകരുടെ വൈദഗ്ധ്യവും അർപ്പണ മനോഭാവവും പ്രതിഫലിപ്പിക്കുന്നതാണ് ഈ അംഗീകാരമെന്ന് അരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. സാമിയ അൽ ബഹർന പറഞ്ഞു.
