
മനാമ: ബഹ്റൈന്റെ സമ്പദ് വ്യവസ്ഥ 2025ല്‍ 2.7 ശതമാനവും 2026ല്‍ 3.3 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് അറബ് മോണിറ്ററിംഗ് ഫണ്ടിന്റെ റിപ്പോര്‍ട്ട്.
ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും അടങ്ങുന്ന എണ്ണ ഇതര മേഖലകളായിരിക്കും ഇതില്‍ പ്രധാന പങ്ക് വഹിക്കുക. റോഡുകള്‍, സേവനങ്ങള്‍, ലോജിസ്റ്റിക്സ്, ആധുനിക ധനകാര്യം, ടൂറിസം തുടങ്ങിയ മേഖലകള്‍ ഇതില്‍ സുപ്രധാന പങ്കു വഹിക്കും.
2021 ഒക്ടോബറില്‍ ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതീക്ഷ. ടൂറിസം, ടെലികോം, വ്യവസായം, പാര്‍പ്പിടം, യുവാക്കളുടെ സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 30 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വരുന്ന പദ്ധതിയാണിത്.
അറബ് ലോകത്ത് മൊത്തത്തില്‍ 2024ലെ 2.2 ശതമാനത്തില്‍നിന്ന് 2025ല്‍ 3.8 ശതമാനവും 2026ല്‍ 4.3 ശതമാനവുമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
