
മനാമ: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണപ്രകാരം നടത്തിയ ഒമാനിലെ സ്വകാര്യ സന്ദര്‍ശനത്തിനു ശേഷം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജ്യത്ത് തിരിച്ചെത്തി.
സന്ദര്‍ശന വേളയില്‍ രാജാവ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും ഉഭയകക്ഷി സഹകരണവും ഏകോപനവും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി.
തിരിച്ചെത്തിയ രാജാവിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന്സ്വീകരിച്ചു.
