മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബിഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സാഖർ അൽ നുഐമിയുമായി വെസ്റ്റേൺ ഫ്ലീറ്റിന്റെ ഇന്ത്യൻ കമാൻഡർ റിയർ അഡ്മിറൽ വിനീത് എസ് മക്കാർട്ടി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ-ഇന്ത്യൻ ദീർഘകാല പങ്കാളിത്തത്തെ ചീഫ് ഓഫ് സ്റ്റാഫ് പ്രശംസിച്ചു.
സഹകരണവും സൈനിക ഏകോപനവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. സൈനിക പരിശീലന ഡയറക്ടർ മേജർ ജനറൽ സലാഹ് റാഷിദ് അൽ സാദ്, സൈനിക സഹകരണ ഡയറക്ടർ റിയർ അഡ്മിറൽ മുഹമ്മദ് യൂസിഫ് അൽ അസം എന്നിവർ യോഗത്തിൽ പങ്കെടുത്തു.