
ോക്കിയോ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ജപ്പാന് പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അദ്ധ്യക്ഷ ഹൊറിയൂച്ചി നോറിക്കോയുമായി കൂടിക്കാഴ്ച നടത്തി.
അല്‍ സയാനിയുടെ ജപ്പാന് സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. എല്ലാ മേഖലകളിലും ആഴത്തില്‍ വേരൂന്നിയ ബഹ്റൈന്‍-ജപ്പാന് ബന്ധങ്ങളെ നോറിക്കോ പ്രശംസിച്ചു. രാഷ്ട്രീയ, പാര്‍ലമെന്ററി നയതന്ത്രം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ നിലപാടുകള്‍ എടുക്കുന്നതിനും ആശയവിനിമയവും സംയുക്ത ഏകോപനവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഒരു പ്രധാന ഘട്ടമാണിതെന്ന് അല്‍ സയാനി പറഞ്ഞു. പരസ്പര താല്‍പ്പര്യമുള്ള മറ്റു മേഖലകള്‍ക്ക് പുറമേ, സാമ്പത്തിക, വ്യാപാര, നിക്ഷേപ, വികസന മേഖലകളില്‍ സംയുക്ത സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടാനുള്ള വിലപ്പെട്ട അവസരം ഈ സംഭാഷണം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് മുഹമ്മദ് അല്‍ ദോസെരി, രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ, കോ-ഓര്‍ഡിനേഷന്‍ ആന്റ് ഫോളോഅപ്പ് സെക്ടര്‍ മേധാവി സയീദ് അബ്ദുല്‍ ഖലീഖ്, ഏഷ്യന്‍- പസഫിക് അഫയേഴ്സ് വിഭാഗം മേധാവി മുനീറ നൗഫല്‍ അല്‍ ദോസെരി എന്നിവര്‍ കൂടിക്കാഴ്ചയില്‍പങ്കെടുത്തു.
