മനാമ: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ ഒൻപതാം പതിപ്പ് ഡിസംബറിൽ ആരംഭിക്കുമെന്ന് വർക്സ് , മുനിസിപ്പാലിറ്റി കാര്യ, നഗര ആസൂത്രണ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ള കർഷകർക്കും കമ്പനികൾക്കും ഒക്ടോബർ 28 മുതൽ നവംബർ 10 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്യാമെന്ന് കാർഷിക, സമുദ്ര വിഭവ ഏജൻസി വ്യക്തമാക്കി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കോവിഡ് -19 നെ നേരിടാൻ ദേശീയ ടാസ്ക്ഫോഴ്സ് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും കാരണം ആവശ്യമായ രേഖകൾ വാട്ട്സ്ആപ്പിൽ +973 39099469 എന്ന വിലാസത്തിലേക്ക് കൈമാറണം.
ഔദ്യോഗിക ജോലി സമയങ്ങളിൽ ബുദ്ദയയിലെ കാർഷിക, സമുദ്ര വിഭവ ഏജൻസിയുടെ ആസ്ഥാനത്ത് പങ്കെടുക്കുന്നവർക്ക് രേഖകൾ സമർപ്പിക്കാം.