
കെയ്റോ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്ല് സിസിയുമായി കൂടിക്കാഴ്ച നടത്തി.
കിരീടാവകാശിയുടെ ഈജിപ്ത സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പരസ്പര ബഹുമാനത്തിന്റെ നീണ്ട ചരിത്രത്തില്‍ വേരൂന്നിയ ബഹ്റൈന്‍-ഈജിപ്ത് ബന്ധത്തെ കിരീടാവകാശി പരാമര്‍ശിച്ചു. ഈജിപ്ത് പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവിന്റെ ആശംസകള്‍ അദ്ദേഹം അറിയിച്ചു.
ബഹ്റൈന്‍ കൂടുതല്‍ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അല്‍ സിസി രാജാവിന് ആശംസകള്‍ അറിയിച്ചു.
കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ഏറ്റവും പുതിയ പ്രാദേശിക- അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
