
കെയ്റോ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഇന്ന് ഈജിപ്തില്‍നിന്ന് തിരിച്ച് പുറപ്പെട്ടു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
യാത്രതിരിച്ചപ്പോള്‍, കിരീടാവകാശിക്ക് ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യാത്രയയപ്പ്നല്കി.
