മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) നേത്യത്വത്തില്‍ സി. എസ്സ്. ഐ. മദ്ധ്യ കേരളാ ബിഷപ്പ് ആയ റൈറ്റ് റവ. ഡോ. മലയില്‍ ഷാബു കോശി ചെറിയാന് തിരുമേനിക്ക് സ്വീകരണം നല്കി. കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അദ്ധ്യക്ഷതയില്‍, ബഹറൈന്‍ സി. എസ്സ്. ഐ. മലയാളി പാരീഷില്‍ വച്ച് കൂടിയ സ്വീകരണ യോഗത്തിന് ജോയന്റ് സെക്രട്ടറി രാജീവ് പി. മാത്യൂ സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ വൈദീകര്‍ ആശംസകളും നേര്‍ന്നു. കെ. സി. ഇ. സി. യുടെ പുതിയ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരിയായ റവ. ഫാദര്‍ സുനില്‍ കുര്യന് ബേബിയേ കൗൺസിലിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. പ്രവാസികളായി അന്യ ദേശത്ത് പാര്‍ക്കുമ്പോഴും പല സഭകളില്‍ ഉള്ളവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം അഭിവന്ദ്യ തിരുമേനി അറിയിച്ചു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു