കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും പാരായണത്തിനുമുള്ള 13ാമത് കുവൈത്ത് അന്താരാഷ്ട്ര അവാര്‍ഡിനു വേണ്ടിയുള്ള മത്സരങ്ങളില്‍ ബഹ്റൈന്‍ മൂന്നാം സ്ഥാനം നേടി.
കുവൈത്ത് അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരങ്ങളില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മത്സരിച്ചു.
ഫുള്‍ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ വിഭാഗത്തില്‍ മുഹമ്മദ് അദ്നാന് അല്‍ ഒമാരി പുരസ്കാരം നേടി.
അന്താരാഷ്ട്ര ഖുര്‍ ആന്‍ മത്സരങ്ങളില്‍ ബഹ്റൈന്‍ തുടര്‍ച്ചയായി വിജയിക്കുന്നതില്‍ അഭിമാനിക്കുന്നതായി നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു.