മനാമ: പുതുവർഷത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ. ബഹ്റൈനിൽ പുതുവർഷത്തിന് തുടക്കമിട്ടത് അവന്യൂസിനടുത്തുള്ള മിന്നുന്ന വെടിക്കെട്ട് പ്രദർശനത്തോടെയാണ്. പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിലുടനീളം സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പാൻഡെമിക്കിനെ ചെറുക്കുന്നതിനുള്ള യെല്ലോ ലെവൽ നിർബന്ധിത മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട് പൗരന്മാരും താമസക്കാരും ചെറിയ രീതിയിൽ വീടിനകത്തും പുറത്തും ആഘോഷങ്ങൾ സംഘടിപ്പിച്ചു. കൂട്ടംകൂടുന്നത് തടയാനും മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനും പൊതുസ്ഥലങ്ങളിൽ പോലീസ് ഉണ്ടായിരുന്നു.
