
മനാമ: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി നടത്തിയ സമീപകാല ഫോൺ കോളുകൾ വെടിനിർത്തലിനും പ്രാദേശിക, അന്തർദേശീയ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ചുവടുവെപ്പാണെന്ന് ബഹ്റൈൻ അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങൾക്കും ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ച ജിദ്ദയിൽ പുതിയ യു.എസ്-റഷ്യ ചർച്ചകൾ നടത്തുന്നതിൽ സൗദിയുടെ പ്രധാന പങ്കിനും ബഹ്റൈൻ നന്ദി പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുവശത്തുനിന്നുമുള്ള 350 തടവുകാരെ ഉൾപ്പെടുത്തി റഷ്യയും ഉക്രെയ്നും തമ്മിൽ പുതിയ തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിൽ യു.എ.ഇ. നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയിൽ പ്രശംസിച്ചു.
