മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് മൽട്ടീ എൻട്രീ വിസിറ്റ് വിസയിൽ എത്തി കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ചു. ഇത്രയും ഭീമമായ തുക നൽകി കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്റൈനിൽ കൊണ്ടുവന്നത്.
ഇവർക്ക് വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടിൽനിന്നു രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കൽനിന്നു മേടിക്കുകയും, വിസിറ്റ് വിസ യാത്രാവേളയിൽ കൈവശം വക്കേണ്ടുന്ന തുകയായ 300 ദിനാറും ബഹ്റൈനിൽ എത്തിയ ഉടനെ വിസ നൽകിയ വ്യക്തി എല്ലാവരുടേയും കയ്യിൽ നിന്നും കൈവശപ്പെടുത്തുകയും ചെയ്തു. ഇവിടെ എത്തിയ ഇവർക്ക് വിസമാറ്റികൊടുക്കാൻ തയ്യാറാകാതെ ഈ കാലയളവിൽ ഇവരെകൊണ്ട് നിയമവിരുദ്ധമായി ജോലികൾ ചെയ്പ്പിക്കുകയും ചെയ്തു.
ജോലിചെയ്തതിൻ്റെ ശമ്പളമോ താമസമോ ഭക്ഷണമോ നൽകാൻ ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോൾ അവരോടും നാട്ടിലും വിളിച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ കോട്ടയം സ്വദേശിളായ 2 പേരെ സുമ്മനസ്സുകളുടെ സഹയാത്താൽ നാട്ടിലേക്ക് കഴിഞ്ഞദിവസം മടക്കി അയച്ചിരുന്നു.
അടുത്ത ഒരാളെ കോട്ടയം ജില്ലാപ്രവാസി കൂട്ടായ്മയുടെ സഹായത്താൽ ഇന്നലെ നാട്ടിലേക്ക് അയച്ചു. അദ്ദേഹത്തിനുള്ള ടിക്കറ്റും ഒരു ചെറിയ സഹായവും കോട്ടയം കൂട്ടായ്മയും അതോടൊപ്പം ഹോപ്പ് ബഹ്റൈൻ്റെ നാട്ടിലെ പ്രിയപെട്ടവർക്കായുള്ള സ്നേഹസമ്മാനമായ ഗൾഫ് കിറ്റും ചെറിയ സഹായവും നൽകി. ഇനി ഒരു കണ്ണൂർ സ്വദേശിയും കൂടി നാട്ടിലേക്ക് പോകുവാനുണ്ട്.. അദ്ദേഹത്തെ നാട്ടിലെത്തിക്കുവാൻ വേണ്ട കാര്യങ്ങൾ പലകൂട്ടായ്മയുടേയും സഹകരണത്തോടെ ചെയ്തുവരുന്നു.