മനാമ: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ. 2022 ലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ് വർക്ക് റിപ്പോർട്ടിലാണ് അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിംഗ് ബഹ്റൈൻ കരസ്ഥമാക്കിയത്. 146 രാജ്യങ്ങളിൽ ഇരുപത്തി ഒന്നാം സ്ഥാനമാണ് ബഹ്റൈൻ നേടിയത്. മൂന്ന് വർഷ കാലയളവിലെ ഗാലപ്പ് വേൾഡ് പോൾ ശരാശരി ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്.
ജിസിസി രാജ്യങ്ങളില്‍ യുഎഇ രണ്ടാമതും,സൗദി അറേബ്യ മൂന്നാമതും,കുവൈറ്റ് നാലാം സ്ഥാനത്തുമാണ്. 2021 ല്‍ ആഗോളതലത്തില്‍ 26ാം സ്ഥാനത്തായിരുന്നു സൗദി. രാജ്യം സന്തോഷത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ പുരോഗതി തുടരുകയാണ്. ആഗോളതലത്തില്‍ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കിടയിലും രാജ്യം കടന്നുപോയതും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ പുരോഗതിയുമാണ് സന്തോഷ സൂചികയില്‍ സ്ഥിരമായ മികവിന് കാരണമായത്.
2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്ന സർവേ തുടങ്ങിയത്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം, സാമൂഹ്യ പിന്തുണ, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി വിരുദ്ധത തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് സന്തോഷസൂചിക പട്ടികയിലെ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.
അതേസമയം, ലോകസന്തോഷ സൂചികയില്‍ 146 രാജ്യങ്ങളുടെ പട്ടികയില്‍ 136ാം സ്ഥാനത്ത് ഇന്ത്യ. പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. വരുമാനം, ആയുര്‍ദൈര്‍ഘ്യം, പ്രശ്ന സമയങ്ങളിലെ പരാശ്രയം, മഹാമനസ്കത, സ്വാതന്ത്ര്യം, വിശ്വാസം, എന്നീ ആറ് പ്രധാന വേരിയബിളുകള്‍ ഉപയോഗിച്ചാണ് സന്തോഷ പട്ടിക യുഎന്‍ തയ്യാറാക്കുന്നത്.