
മനാമ: ബഹ്റൈനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ 2025- 2026 അദ്ധ്യയനവര്‍ഷത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ ഐഡി കാര്‍ഡുകള്‍ നല്കാന് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
വിദ്യാര്‍ത്ഥികളുടെ യാത്രാ രീതികളെ അടിസ്ഥാനമാക്കിയായിരിക്കും കാര്‍ഡുകള്‍. ഔദ്യോഗിക സ്കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞ കാര്‍ഡുകളായിരിക്കും നല്‍കുക. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പച്ച കാര്‍ഡുകളും നല്‍കും.
കാര്‍ഡിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥിയുടെ പേര്, ഗ്രേഡ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവയുണ്ടാകും. പിന്‍വശത്ത് സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയുമുണ്ടാകും.
സ്കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയംനിര്ദ്ദേശംനല്കി.
