മനാമ: അറബ് മേഖലയിലെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) റീജിയണൽ ഡെവലപ്മെന്റ് ഫോറത്തിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. നവംബർ 6-8 തീയതികളിൽലാണ് ഫോറം നടക്കുക. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ടെലികമ്മ്യൂണിക്കേഷൻ ഡെവലപ്മെന്റ് ബ്യൂറോ (BDT) ആണ് ഫോറം സംഘടിപ്പിക്കുന്നത്. ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ആതിഥേയത്വം വഹിക്കുന്നത്.
ആശയവിനിമയ, വിവരസാങ്കേതിക രംഗത്തെ നയരൂപകർത്താക്കൾ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രാദേശിക, അന്തർദേശീയ വികസന ഏജൻസികൾ, ഓർഗനൈസേഷനുകൾ എന്നിവയ്ക്കിടയിൽ ഉയർന്ന തലത്തിലുള്ള ചർച്ചകൾക്കും സഹകരണത്തിനും പങ്കാളിത്തത്തിനും ഇത് അവസരം നൽകുന്നു.
ടെലികമ്മ്യൂണിക്കേഷൻ മേഖല വികസിപ്പിക്കുന്നതിലെ നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും അറബ് മേഖലയിലെ ഡിജിറ്റൽ വികസനം, നവീകരണം, സംരംഭകത്വം എന്നിവയെ അഭിസംബോധന ചെയ്യുന്നതിനുമായി റീജിയണൽ ഡെവലപ്മെന്റ് ഫോറം ഫോർ അറബ് റീജിയൻ (RDF-ARB) ആനുകാലികമായി നടത്തപ്പെടുന്നു.
ഫോറത്തിന്റെ അവസാന പതിപ്പ് 2020 നവംബറിലാണ് നടന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഫോറത്തിന്റെ ആദ്യ വ്യക്തിഗത പതിപ്പാണിത്.