
മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ സ്വിമ്മിംഗ് അസോസിയേഷൻ സ്ഥാപിതമായതിന്റെ 50 വർഷങ്ങൾ പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ജൂലൈ 14ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിക്കും.
ഈ പരിപാടിയിൽ അസോസിയേഷന്റെ നേട്ടങ്ങളുടെ ചരിത്രത്തെ എടുത്തുകാട്ടുകയും രാജ്യത്ത് ജല കായിക വിനോദങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച നീന്തൽക്കാർ, ഭരണാധികാരികൾ, മുൻ പ്രസിഡന്റുമാർ എന്നിവരെ ആദരിക്കുകയും ചെയ്യും.
