മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യത്തിന്റെ അഭിമുഖ്യത്തിൽ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്തിച്ചു നടത്തിയ ഈ പരിപാടി “SAVE NATURE FOR THE FUTURE” എന്ന വിഷയത്തെ ആസ്പതമാക്കി ആയിരുന്നു മത്സരം.
ഏകദേശം മുപ്പത്തോളം ഫോട്ടോകളാണ് ഫോട്ടോഗ്രഫി മത്സരത്തിനായി വന്നത്. അനീഷ് സി മാത്യു, ജോയൽ ഈപ്പെൻ ജോസ് എന്നിവർ ആയിരുന്നു പ്രോഗ്രാം കൺവീനർ ആയി പ്രവർത്തിച്ചത്. മൊബൈൽ ഫോട്ടോ ഗ്രാഫി കോംപറ്റീഷനിൽ ഫല പ്രഖ്യാപനം വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷം യുവജന സഖ്യം മീറ്റിഗിൽ ബഹ്റൈൻ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ് ജോയിന്റ് കൺവീനർ വിപിൻ മോഹനൻ വിധി നിർണയത്തിനു നേതൃത്വം നൽകി.
യുവജന സഖ്യം സെക്രട്ടറി ശ്രീ എബിൻ മാത്യു ഉമ്മൻ വന്ന ഏവരെയും സ്വാഗതം ചെയ്തു. റവ.മാത്യു ചാക്കോ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു .
ഒന്നാം സ്ഥാനം -കുമാരി.എജി ആനി ഉമ്മൻ
രണ്ടാം സ്ഥാനം-ശ്രീമതി.ഏലിയാമ്മ ഉമ്മൻ ,
മൂന്നാം സ്ഥാനം – കുമാരി.ക്രിസ്റ്റീന അച്ചാ വർഗീസ്
വിജയർത്ഥികളായ എല്ലാവർക്കും യുവജന സംഖ്യത്തിന്റെ അനുമോധനങ്ങൾ അറിയിക്കുകയും ശ്രീ ജസ്റ്റിൻ കെ ഫിലിപ്പ് വന്ന ഏവർക്കും നന്ദി പ്രീകാശിപ്പിക്കുകയും ചെയ്തു. അതെ ദിവസം മൽസരത്തിനായി ആയി വന്ന എല്ലാ ചിത്രങ്ങളും ഇടവക പാരീഷ് ഹാളിൽ പ്രദേർശിപ്പിക്കുകയും ചെയ്തു.