മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനം ആഘോഷിച്ചു. അതോടൊപ്പം ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും പതിനെട്ടാമത് വർഷത്തിലേക്കു കടന്നിരിക്കുന്നു. അതിന്റെ ഭാഗമായി ടോക്ക് വിത്ത് തിരുമേനി എന്ന യൂത്ത് മീറ്റ് ശ്രദ്ധേയമായി. കോട്ടയം കൊച്ചി ഭദ്രസനാധ്യക്ഷനും കോട്ടയം കൊച്ചി യുവജന സഖ്യം പ്രസിഡന്റുമായ, റൈറ്റ്. റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയാണ് യൂത്ത് മീറ്റിങ്ങിൽ യുവജനങ്ങളോടൊപ്പം മുഖ്യാഥതി ആയിരുന്നത്.
യുവജന സഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ അധ്യക്ഷനായിരുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് വന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. യുവജന സഖ്യം ട്രഷറർ ഷിനോജ് ജോൺ തോമസ്, ജോയിൻ സെക്രട്ടറി മെറിന തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യുവജന സഖ്യാهഗങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും ലളിതവും സൗമ്യവുമായി ഉത്തരം നൽകി അഭിവന്ദ്യ തിരുമേനി യുവജനങ്ങളോടൊപ്പം ദീർഘ സമയം ചിലവഴിച്ചു. യുവജന സംഖ്യത്തിന്റെ തുടർന്നുള്ള പ്രവർത്തങ്ങൾക്ക് ആശംസകൾ അറിയിച്ചു. എബിൻ മാത്യു ഉമ്മൻ യുവജന സഖ്യം സെക്രട്ടറി വന്നു കൂടിയ ഏവർക്കും നന്ദി അറിയിച്ചു.