മനാമ: പ്രശസ്ത നാടക കലാകാരനും ബഹ്റൈൻ വടകര സഹൃദയവേദിയുടെ സജീവ പ്രവർത്തകനുമായിരുന്ന ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ സഹൃദയവേദിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
സംഘടനയുടെ ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ് എൻ.പി യുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈനിലെ വിവിധ സാംസ്കാരിക സംഘടനകളെയും നാടക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ഒരു അനുശോചന യോഗം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലാത്തതിനാൽ സംഘടനയുടെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുകയായിരുന്നു.
ദിനേശിന്റെ സ്വദേശമായ അമരാവതിയിലെ വസതിയിൽ നടന്ന സംസ്കാര ചടങ്ങിൽ വടകര സഹൃദയ വേദിയുടെ പ്രസിഡണ്ട് സുരേഷ് മണ്ടോടി പുഷ്പചക്രം സമർപ്പിച്ചു. സംഘടനയുടെ വിവിധ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
