മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്റൈൻ ജനതയ്ക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ടീം ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. കൊറോണ വൈറസ്സിനെ നേരിടാൻ ടീം ബഹ്റൈൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് സജീവമായ കേസുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവെന്നും രാജാവ് കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്സിനെ നേരിടാൻ വാക്സിനും ബൂസ്റ്റർ സോസും സ്വീകരിക്കുന്നതിലൂടെ ദേശീയ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജനങ്ങളുടെ ഉത്തരവാദിത്തത്തെയും അദ്ദേഹം പ്രശംസിച്ചു. ജൂലൈ 22 വരെയാണ് ബഹ്റൈനിൽ ഈദ് അവധി ദിനങ്ങൾ. ഇത്തവണ ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഉണ്ടായിരുന്നില്ല.
