
മനാമ: റഷ്യൻ സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി.
ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആൻ്റിക്വിറ്റീസുമായി (ബി.എ.സിഎ) സഹകരിച്ച് റഷ്യൻ സാംസ്കാരിക മന്ത്രാലയവും റോസ്കിനായും ചേർന്ന് സെപ്റ്റംബർ 18 മുതൽ 20 വരെ ബഹ്റൈനിലെ റീൽസ് സിനിമാസ്- മറാസി ഗലേറിയയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 18ന് വൈകുന്നേരം 7 മണിക്ക് റഷ്യൻ നാടോടിക്കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫിനിസ്റ്റ്- ദി ഫസ്റ്റ് വാരിയർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചില റഷ്യൻ സിനിമകൾ കൂടി പ്രദർശിപ്പിക്കും.
എല്ലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. http://rrf2025.bh എന്ന ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.
