മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉൾപ്പെടെ 75 പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ബഹ്റൈൻ പ്രതിഭ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്നു ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ച ഐസിആർഎഫ് ചെയർമാൻ ഡോ: ബാബുരാമചന്ദ്രൻ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്തു ബഹ്റൈൻ പ്രതിഭ ഇതിനോടകം പത്ത് രക്തദാന ക്യാമ്പുകൾ നടത്തി.ആയിരത്തോളം പ്രവർത്തകർ ഈ ക്യാമ്പുകളിലൂടെ രക്തദാനം നടത്തിയതായും ഈ പ്രവർത്തനത്തിന് സഹകരിച്ച മുഴുവൻ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും അഭിവാദ്യം ചെയ്യുന്നതായും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാറും വൈസ് പ്രസിഡണ്ട് കെ.എം. രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.